എം എസ് എഫ് ഹയർ സെക്കന്ററി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. ജൂലൈ അഞ്ച് മുതൽ മുപ്പത് വരെ നടക്കുന്ന ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് നിർവഹിച്ചു. പാലക്കാട് ജില്ലയിലെ തോട്ടര ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയായ സഹല ഷെറിൻ ഇ.പി മെമ്പർഷിപ് നൽകി വിതരണത്തിന് തുടക്കമായി.

അരാഷ്ട്രീയത അകപ്പെടുത്തുന്ന അപകടങ്ങളെയും ലഹരി വിമുക്ത സമൂഹ നിർമിതിയുടെ സന്ദേശങ്ങളും ഇന്ത്യൻ ഭരണഘടനയെ കുറിച്ചും അത് നൽകുന്ന അവകാശങ്ങളെ കുറിച്ചും ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികളുമായി സംവദിക്കും. ജൂലൈ 06, 07 തിയ്യതികളിൽ ജില്ലാ തല ഹയർ സെക്കന്ററി മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം നടക്കും.

മെമ്പർഷിപ്പ് വിതരണ പൊതു യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം പി.എ തങ്ങൾ ഉദ്ഘാടനം ചെയ്തു. എം എസ് എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക് , സംസ്ഥാന വൈസ് പ്രസിഡന്റ് ഷറഫുദ്ധീൻ പിലാക്കൽ , ജില്ലാ പ്രസിഡന്റ് ഹംസ കെ.യു , സി പി സാദിഖ് ,ഉമ്മർ കുന്നത്ത്,ഹംസ നമ്പിയത്ത്, മുഹമ്മദാലി,ഇ.കെ സമദ് മാസ്റ്റർ, അനസ് പൊമ്പ്ര , ബഷീർ ഇ പി , ഹബീബ് തങ്ങൾ , ഷമീർ പൊമ്പ്ര ഇ.പി സ്വാലിഹ് എന്നിവർ പങ്കെടുത്തു.