സംഘടനയെ കൂടുതൽ ചലനാത്മകമാക്കുന്നതിന് പുതിയ പദ്ധതികൾക്ക് ആസൂത്രണം നൽകി എം.എസ്.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു. മാണൂർ മലബാർ കോളേജിൽ നടന്ന ക്യാമ്പ് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി പി ബാവഹാജി ഉദ്ഘടാനം ചെയ്തു. സംസ്ഥാന കമ്മിറ്റിയിലേക്ക് പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തിയതിന് ശേഷം നടന്ന ക്യാമ്പിൽ തുടർന്നുള്ള പരിപാടികളും പദ്ധതികളും ആസൂത്രണം നടത്തി.

മെമ്പർഷിപ്പ് വിതരണം, ക്യാപസ് കലണ്ടർ, ബാലകേരളത്തിന്റെ ഭാവി പരിപാടികൾ, ഹയർ സെക്കന്ററി മീറ്റ് എന്നീ പദ്ധതികൾ ക്യാമ്പ് ചർച്ച ചെയ്തു. ക്യാമ്പസുകളിലേക്ക് കൂടുതൽ ശ്രദ്ധ നൽകാനുള്ള തുടർ പദ്ധതികളും ക്യാമ്പ് മുന്നോട്ട് വെച്ചു. ഇതിന്റെ ഭാഗമായി ജില്ലകളിൽ കോളജ് പ്രതിനിധികളെ ഉൾപ്പെടുത്തി ജൂലൈ 15 മുതൽ 22 വരെ ക്യാമ്പസ് മീറ്റ് എന്ന പേരിൽ പരിപാടിയും ശേഷം ക്യാമ്പസ് പാർലമെന്റും നടക്കും. തെക്കൻ ജില്ലകളിൽ ഓഗസ്റ്റ് 05,06 തിയ്യതികളിൽ ക്യാമ്പസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ക്യാമ്പസ് ക്യാമ്പ് സംഘടിപ്പിക്കും. അധികാര ദുർവ്യവഹാരത്തിനെതിരെ നിർമാണത്മക വിദ്യാർത്ഥിത്വം എന്ന പ്രമേയത്തിൽ നടന്നുക്കൊണ്ടിരിക്കുന്ന ഹയർ സെക്കന്ററി മെമ്പർഷിപ്പ് വിതരണം ത്വരിതപ്പെടുത്താനും സജീവമാക്കാനും ക്യാമ്പ് തീരുമാനിച്ചു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ്, ട്രഷറർ അഷ്ഹർ പെരുമുക്ക് എന്നിവർ നേതൃത്വം നൽകി.