അധികാര ദുർവ്യവഹാരത്തിനെതിരെ നിർമ്മാണാത്മക വിദ്യാർത്ഥിത്വം എന്ന പ്രമേയത്തിൽ നടക്കുന്ന എം.എസ്.എഫ് ക്യാമ്പസ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. സംസ്ഥാന തല ഉദ്ഘാടനം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് കൊല്ലം ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥി ആസിഫിന് നൽകി നിർവഹിച്ചു. കേരള സർവകലാശാല എസ്.എഫ്.ഐ യു.യു.സിയായിരുന്ന ആസിഫ്, എ ഐ എസ് എഫ് മുൻ കോളേജ് യൂണിയൻ സെക്രട്ടറി സ്ഥാനാർത്ഥി നിസാം, എസ് എഫ് ഐ യൂണിറ്റ് കമ്മറ്റി അംഗം നസ്മൽ എന്നിവർ അടക്കം എം.എസ്.എഫിന്റെ അംഗത്വം സ്വീകരിച്ചു. എസ്.എഫ്.ഐ യുടെ കപട രാഷ്ട്രീയത്തിനെതിരെ ക്യാമ്പസുകളിൽ നിറഞ്ഞു നിൽക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തിന്റെ മാതൃക കൂടിയാണ് വിദ്യാർത്ഥികളുടെ ഈ മെമ്പർഷിപ്പ് സ്വീകരണമെന്ന് പി.കെ നവാസ് പറഞ്ഞു

എം.എസ്.എഫ് ക്യാമ്പസ് മെമ്പർഷിപ്പ് ക്യാമ്പയിൻ ആഗസ്റ്റ് 30 വരെ നടക്കും..

അധികാര സ്ഥാനങ്ങളുടെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെയും എസ്.എഫ്.ഐ അടക്കമുള്ള വിദ്യാർത്ഥി വിരുദ്ധ സംഘടനകൾക്കെതിരെയുമുള്ള പ്രതിഷേധം ക്യാമ്പസുകളിൽ ഉയർന്നുവരികയാണ്. വിദ്യാർത്ഥി വിരുദ്ധമാകുന്ന സംഘടനകൾക്കിടയിൽ വിദ്യാർത്ഥിപക്ഷ രാഷ്ട്രീയമാണ് എം.എസ്.എഫ് എപ്പോഴും മുന്നോട്ട് വെച്ചിട്ടുള്ളത്. ക്യാമ്പസ് തെരഞ്ഞെടുപ്പുകളിലെ എം.എസ്.എഫിന്റെ വലിയ വിജയം വിദ്യാർത്ഥികൾ എം.എസ്.എഫിന് നൽകുന്ന വലിയ അംഗീകാരമാണ് അദ്ദേഹം പറഞ്ഞു

എം എസ് എഫ് ജില്ലാ പ്രസിഡൻ്റ് അസ്‌ലഹ് കടക്കൽ അധ്യക്ഷ വഹിച്ചു

മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ സുൽഫിക്കർ സലാം,എം എസ് എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക് മുഖ്യ പ്രഭാഷണം നിർവഹിച്ചു സംസ്ഥാന ഭാരവാഹികളായ ബിലാൽ റഷീദ്, ഫിറോസ് പള്ളത്ത് അഡ്വ.തൗഫീക്ക് കുളപ്പാടം,അംജദ് കുരീപ്പള്ളി,ശരീഫ് ചന്ദനത്തോപ്പ്,റെജി തടിക്കാട്,സാജൻ കുണ്ടറ,ഹിഷാം സംസം, കയസ് കുറ്റിച്ചിറ, കായിക്കര ഷാഹുൽഹമീദ്, ബദ്ധീഹുദ്ധീൻ മുട്ടയ്ക്കാവ്, അനൂപ് കുറ്റിച്ചിറ റഫീഖ് റഷീദ്, അമീർ ഷാ വിളയിൽ, സൽമാൻ കൊല്ലം, അസ്‌ലം സലാം, അജ്മൽ വടക്കുംതല, ഫൈസൽ, ആസിഫ് നിസാം സഹദ് ചാത്തിനാകുളം എന്നിവർ സംബന്ധിച്ചു