എം.എസ്.എഫ് സംസ്ഥാന കമ്മിറ്റയുടെ മുൻ പ്രസിഡന്റ് മർഹൂം അഡ്വ. ഹബീബ് റഹ്‌മാന്റെ സ്മരണാർത്ഥം സംസ്ഥാന എം.എസ്.എഫ് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് ഹബീബ് എജൂകെയർ.
വിവിധ വിദ്യാഭ്യാസ മേഖലകളിൽ കഴിവുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാൻ എൻട്രൻസ് പരീക്ഷയിലൂടെ അവസരം നൽകുകയാണ് ഈ പദ്ധതി. 2022-23 അധ്യായന വർഷത്തിൽ 2 കോടിയുടെ സ്‌കോളർഷിപ്പ് പദ്ധതിയാണ് നടപ്പിലാക്കിയത്. 2023-24 വർഷത്തേക്കുള്ള പുതിയ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് പദ്ധതി കൂടുതൽ വിപുലീകരിച്ച് കൊണ്ടാണ് നടപ്പിലക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് അനേകം വിദ്യാർത്ഥികൾക്ക് അനേകം അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞ ഈ വിജയകരമായി മുന്നോട്ട് പോകുന്നു.