മലയാളക്കരയിൽ 65 വയസ്സിലേക്ക് പ്രവേശിക്കുന്ന മുസ്‌ലിം
വിദ്യാർത്ഥി ഫെഡറേഷന്റെ കേരള സംസ്ഥാന കമ്മിറ്റി
നിർവഹിച്ചു കൊണ്ടിരിക്കുന്ന ദൗത്യം സർവ്വരാലും പ്രശംസിക്കപ്പെട്ടതാണ്.
വിദ്യാർത്ഥികളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയും
അശരണരായ വിദ്യാർത്ഥികൾക്ക് സഹായ ഹസ്തങ്ങൾ നൽകിയും
വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയും മുന്നോട്ട്
പോകുന്ന എം.എസ്.എഫ് പ്രസ്ഥാനം നടന്നു നീങ്ങുന്ന ജൈത്രയാത്ര
അഭിമാനകരമാണ്.
സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ കേരളത്തിലെ മുഴുവൻ ജില്ലകളിലും
അവർക്ക് കീഴിൽ നിയോജകമണ്ഡലം കമ്മിറ്റികളും അവർക്ക് കീഴിൽ
പഞ്ചായത്ത്, യൂണിറ്റ് കമ്മിറ്റികൾ എന്നിങ്ങനെ സുസക്ഷതമായ
സംഘടന സംവിധാനമാണ് എം.എസ്.എഫിനുള്ളത്.
വിവിധ മേഖലകളെ കേന്ദ്രീകരിച്ച് കൊണ്ട് ഉപസമിതികളും
പബ്ലിക്കേഷനും സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നു.
കോഴിക്കോട് വെള്ളയിലിലാണ് എം.എസ്.എഫ് സംസ്ഥാന
കമ്മിറ്റിയുടെ ഓഫീസ് 'ഹബീബ് സെന്റർ' സ്ഥിതി ചെയ്യുന്നത്.